പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. കെ.എസ് ഡേവിഡ് അന്തരിച്ചു

വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Update: 2018-08-24 01:58 GMT

പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. കെ എസ് ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രവിപുരം ശ്മശാനത്തില്‍ നടക്കും. മുംബൈ ടാറ്റാ ഇന്‍സ‌്റ്റിറ്റ്യൂട്ടില്‍നിന്ന‌് മാനസികാരോഗ്യ വിഷയത്തില്‍ അദ്ദേഹം ബിരുദാനന്തരബിരുദം നേടി. കേരളത്തിലെ ജനങ്ങളെ മനശാസ്ത്രജ്ഞമെന്തെന്ന് അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തു. ഇടത് സഹയാത്രികനായ അദ്ദേഹം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു.

Tags:    

Writer - ഫാത്തിമ ദോഫാര്‍

Writer

Editor - ഫാത്തിമ ദോഫാര്‍

Writer

Web Desk - ഫാത്തിമ ദോഫാര്‍

Writer

Similar News