അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും

നിലവിൽ കോയമ്പത്തൂർ വഴി മൂന്ന് ബസുകൾ മാത്രമാണ് അട്ടപ്പാടിയിലേക്ക് സർവീസ് നത്തുന്നത്.

Update: 2018-08-25 01:44 GMT

അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും. ചുരത്തിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. നിലവിൽ കോയമ്പത്തൂർ വഴി മൂന്ന് ബസുകൾ മാത്രമാണ് അട്ടപ്പാടിയിലേക്ക് സർവീസ് നടത്തുന്നത്.

മണ്ണാർക്കാട് നിന്നും അട്ടപ്പാടിയിലേക്ക് പോകുന്ന ചുരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഉരുൾപൊട്ടിയത്. ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ബസ്, ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു.

Full View

നിലവിൽ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകൾ കോയമ്പത്തൂർ വഴിയാണ് മണ്ണാർക്കാടേക്ക് സർവീസ് നടത്തുന്നത്. ചരക്ക് വാഹനങ്ങളും കോയമ്പത്തൂർ വഴി വരുന്നതിനാൽ സാധനങ്ങൾക്കും ചെറിയ രീതിയിൽ വില വർധിക്കുന്നു.

Tags:    

Similar News