‘ഞങ്ങടെ പൗലോച്ചായാ....’; പൗലോ കൗലോയുടെ മലയാള പോസ്റ്റിനെ ഏറ്റെടുത്ത് മലയാളികൾ 

Update: 2018-09-12 04:07 GMT

പൗലോ കൗലോയുടെ മലയാള ഫേസ്ബുക്ക് പോസ്റ്റിനെ ഏറ്റെടുത്ത് മലയാളികൾ. ‘ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല, ആ വാതിൽ തുറന്നിട്ടാലും അതിൽ നിന്നൊരു വെളിച്ചമോ കാറ്റോ വരാൻ ഒരു സാധ്യതയുമില്ല’ എന്ന പൗലോ കൊയിലോയുടെ തന്നെ വരികളാണ് മലയാള പോസ്റ്ററായി പോസ്റ്റ് ചെയ്തത്. പ്രിയ എഴുത്തുകാരന്റെ മലയാള പോസ്റ്റ് കണ്ട് ആവേശത്തിലായിരിക്കുകയാണ് പൗലോയുടെ ആരാധകർ. ഫേസ്ബുക്കിന്റെ തന്നെ കസ്റ്റം മെയ്ഡ് പോസ്റ്റായിട്ടാണ് പൗലോ കൊയ്‌ലോ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് മലയാളികൾക്ക് മാത്രമായിരിക്കും കാണാൻ സാധിക്കുക.

Advertising
Advertising

മുൻപ് കൊച്ചവ്വാ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പൗലോ കൊയ്‌ലോ ട്വിറ്ററിൽ പങ്കു വെച്ചിരുന്നു. എന്തായാലും പൗലോയുടെ മലയാളം ഇപ്പോൾ നാട്ടിൽ പാട്ടാണ്.

Tags:    

Similar News