ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 39 ലക്ഷം

ആലപ്പുഴ ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് ഇന്ന് തുടക്കമാവും. രാവിലെ മാവേലിക്കരയിലാണ് ധനസമാഹരണ യജ്ഞത്തിന് തുടക്കമാവുക.

Update: 2018-09-14 02:56 GMT

ആലപ്പുഴ ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തിന് ഇന്ന് തുടക്കമാവും. രാവിലെ മാവേലിക്കരയിലാണ് ധനസമാഹരണ യജ്ഞത്തിന് തുടക്കമാവുക. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലെ ധനസമാഹരണ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 9.30ന് മാവേലിക്കര മുനിസിപ്പൽ ടൗൺഹാളിലാണ് ധനസമാഹരണത്തിനുള്ള ആലപ്പുഴ ജില്ലയിലെ ആദ്യ പരിപാടി നടക്കുക. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ എന്നിവർ സംഭാവനകൾ ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കായംകുളം ടൗൺ ഹാളിലും യോഗം നടക്കും. അടുത്ത ദിവസങ്ങളിലായി മറ്റു മണ്ഡലങ്ങളിലും ധനസമാഹരണ യോഗങ്ങള്‍ നടത്തും.

Advertising
Advertising

Full View

ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 39,11445 രൂപ പിരിച്ചു നല്‍കിയിട്ടുണ്ട്. 729 സ്‌കൂളുകളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തിരിക്കുന്നത്. സർക്കാർ സ്‌കൂളിൽ നിന്നുളള വിദ്യാർഥികളൊടൊപ്പം സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളും പണം സംഭാവന ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത ചേർത്തല ഗവണ്‍മെന്റ് ഗേൾസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 55,240 രൂപയാണ് ലഭിച്ചത്.

പ്രളയാനന്തര രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊതുകുജന്യരോഗ നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രത്യേക ഉറവിട നശീകരണ പ്രവർത്തന ക്യാമ്പയിനും ജില്ലയില്‍ ഇന്ന് തുടക്കമാവും. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് പ്രവര്‍ത്തനം നടത്തുക.

Tags:    

Similar News