'പരിപാവനമായ പമ്പയിലൂടെ ഒഴുകുന്നത് തീട്ടക്കണ്ടിയാണ്, അതിൽ കുളിച്ചല്ലേ അയ്യപ്പന്മാർ പോകുന്നത്, കേന്ദ്രം എന്താണ് ചെയ്തത്?': ജി.സുകുമാരൻ നായർ

''ശബരിമലയിൽ തെറ്റ് ചെയ്തവൻ അനുഭവിക്കും, ദൈവം വിടത്തില്ല''

Update: 2026-01-20 10:16 GMT

കോട്ടയം: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പരിപാവനമായ പമ്പാ നദി മലിനമായാണ് ഒഴുകുന്നതെന്നും കേന്ദ്ര സർക്കാർ എന്ത് ചെയ്തുവെന്നും ജി സുകുമാരൻ നായർ ചോദിച്ചു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ശബരിമലയിൽ തെറ്റ് ചെയ്തവൻ അനുഭവിക്കും, ദൈവം വിടത്തില്ല. എൻഎസ്എസ് കേസിന് പോയപ്പോൾ ബിജെപിക്കാര്‍ ഓടിക്കളഞ്ഞു. ഞങ്ങൾ ചോദിച്ചു, നിങ്ങൾ കേന്ദ്രം ഭരിക്കുകയല്ലേ, നിങ്ങൾ വിചാരിച്ചാൽ നിയമഭേദഗതി കൊണ്ടുവന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കരുതോ? ഞങ്ങൾ അത് ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എന്നിട്ട് ചെയ്തില്ല. അവിടെ വിമാനം ഇറക്കുമെന്നും തീവണ്ടി ഇറക്കുമെന്നും പറഞ്ഞു. എവിടെ തീവണ്ടിയും വിമാനവുമൊക്കെ? വടക്കേ ഇന്ത്യയിലെ നദികളൊക്കെ ശുദ്ധിയാക്കി. പരിപാവനമായ പമ്പാ നദിയിലൂടെ തീട്ടക്കണ്ടിയല്ലേ ഒഴുകുന്നത്. അതിൽ മുങ്ങിയല്ലേ അയ്യപ്പന്മാർ പോകുന്നത്? പത്തര വർഷം ആയല്ലോ കേന്ദ്ര ഭരിച്ചിട്ട്, എന്ത് ചെയ്തു? ഇവർ ശ്രമം നടത്തുന്നുണ്ടെങ്കിൽ നമ്മൾ സഹകരിച്ചേക്കാം - സുകുമാരൻനായർ വ്യക്തമാക്കി.

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News