കന്യാസ്ത്രീകളുടെ സമരം സംസ്ഥാന വ്യാപകമാക്കാന്‍ നീക്കം

കവി കുരീപ്പുഴ ശ്രീകുമാർ അടക്കം നിരവധി പേർ ഇന്നും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുളള കെ.ആര്‍ ഗൌരിയമ്മയുടെ സന്ദേശം സമരപ്പന്തലില്‍ വായിച്ചു.

Update: 2018-09-16 13:08 GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സംസ്ഥാനത്തുട നീളം വ്യാപിപ്പിക്കാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ നീക്കം തുടങ്ങി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയടക്കം നാളെ രണ്ട് പേര്‍ കൂടി നിരാഹരാമാരംഭിച്ചേക്കും.

9 ദിവസമായി തുടരുന്ന സമരം സംസ്ഥാന വ്യാപകമാക്കാനാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്സിലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊച്ചിയിലെ സമരപ്പന്തലില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയടക്കം രണ്ടു പേര്‍ കൂടി നാളെ നിരാഹാരസമരം ആരംഭിച്ചേക്കും.

Advertising
Advertising

കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗം കൊച്ചിയി‍ല്‍ പുരോഗമിക്കുകയാണ്. ഇന്ന് സമരപ്പന്തലിലെത്തിയ പരാതിക്കാരിയുടെ സഹോദരി കത്തോലിക്ക സഭയുടെ മൌനം വേദനിപ്പിക്കുന്നതാണെന്നും സഭ തങ്ങളെ തള്ളിപ്പറയുകയാണെന്നും പറഞ്ഞു. ആദ്യദിനം മുതൽ നിരാഹാരം കിടന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യ നില മോശമായതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. പകരം അലോഷ്യ ജോസഫ് നിരാഹാരം തുടരും.

കവി കുരീപ്പുഴ ശ്രീകുമാർ അടക്കം നിരവധി പേർ ഇന്നും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുളള കെ.ആര്‍ ഗൌരിയമ്മയുടെ സന്ദേശം സമരപ്പന്തലില്‍ വായിച്ചു. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍.

Tags:    

Similar News