‘നിരപരാധിയായ ഫ്രാങ്കോ ബിഷപ്പിനെ പീഡിപ്പിക്കുന്നു’: മുഖ്യമന്ത്രിയോട് കന്യാസ്ത്രീകള്‍

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷണത്തോട് വിയോജിപ്പുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകള്‍.

Update: 2018-09-26 11:16 GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷണത്തോട് വിയോജിപ്പുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകള്‍. പൊലീസ് പക്ഷപാതപരമായാണ് അന്വേഷണം നടത്തുന്നത്. നിരപരാധിയായ ബിഷപ്പിനെയാണ് കേസിന്റെ പേരില്‍ പീഡിപ്പിക്കുന്നതെന്നും സിസ്റ്റര്‍ അമല പറഞ്ഞു.

സിസ്റ്റര്‍ അമല മിഷണറീസ് ഓഫ് ജീസസിലെ മറ്റ് കന്യാസ്ത്രീകള്‍ക്കൊപ്പമെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. മുഖ്യമന്ത്രി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം സിസ്റ്റര്‍ അമല പറഞ്ഞു.

Full View
Tags:    

Similar News