എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവത്തിൽ വിശദീകരണവുമായി സി.പി.എം

എസ്.എഫ്.ഐ കോളജിൽ നടത്തിയത് വർഗീയ ശക്തികളെ തടയാനുള്ള ശ്രമങ്ങളാണെന്നും മതേതര സംരക്ഷണത്തിനുള്ള എസ്.എഫ്.ഐ ശ്രമങ്ങൾക്ക് തുടർന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.

Update: 2018-09-27 02:26 GMT

മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവത്തിൽ വിശദീകരണവുമായി സി.പി.എം. എസ്.എഫ്.ഐ കോളജിൽ നടത്തിയത് വർഗീയ ശക്തികളെ തടയാനുള്ള ശ്രമങ്ങളാണെന്നും മതേതര സംരക്ഷണത്തിനുള്ള എസ്.എഫ്.ഐ ശ്രമങ്ങൾക്ക് തുടർന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. മടപ്പള്ളി കോളജിലേക്ക് സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി നടത്തിയ ബഹുജന മാർച്ചിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

Full View

മടപ്പള്ളി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ സി.പി.എമ്മും എസ്. എഫ്.ഐയും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മതനിരപേക്ഷ ബഹുജന മാര്‍ച്ച് എന്നു പേരിട്ട മാര്‍ച്ചില്‍ യു.ഡി.എഫിനും പാറക്കല്‍ അബ്ധുല്ല എം,എല്‍.എക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. അതേസമയം, മടപ്പള്ളി കോളജില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായും നേതാക്കള്‍ സമ്മതിച്ചു.

Advertising
Advertising

ഈ മാസം 19ാം തിയതിയാണ് പെണ്‍കുട്ടികളുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇത് തടയാന്‍ ശ്രമിച്ച വ്യാപാരികള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താലാചരിക്കുകയും കോളജിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും ഈ വിഷയത്തില്‍ പാര്‍ട്ടിക്കൊതിരായിരുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.സതീ ദേവി, ജില്ലാ കമ്മിറ്റി അംഗം പി.കെ ദിവാകരന്‍ മാസ്റ്റര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ये भी पà¥�ें- മടപ്പള്ളി കോളജ് സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു 

ये भी पà¥�ें- മടപ്പള്ളി കോളേജിൽ പെണ്‍കുട്ടികള്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം; വ്യാപക പ്രതിഷേധം 

Tags:    

Similar News