അപവാദ പ്രചരണം സഹിക്കാനാകാതെ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

അയല്‍വാസിയുടെ അപവാദ പ്രചരണം സഹിക്കുന്നില്ലെന്നും ഇനി തനിക്കും കുടുംബത്തിനും ജീവിക്കാന്‍ കഴിയില്ലെന്നും വിനോദ് എഴുതിയ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു

Update: 2018-10-06 15:12 GMT

വയനാട് തവിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍വാസി തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണമാണ് ആത്മഹത്യയുടെ കാരണമെന്ന് ഗൃഹനാഥന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നു. തിടങ്ങഴി തോപ്പില്‍ വിനോദ്, ഭാര്യ മിനി, മകള്‍ അനുശ്രീ, മകന്‍ അഭിനവ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് വിനോദിന്റെ വീടിനു സമീപത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് വിനോദ്, മിനി, അനുശ്രീ, അഭിനവ് എന്നിവരെ കണ്ടെത്തിയത്. അയല്‍വാസിയുടെ അപവാദ പ്രചരണം സഹിക്കുന്നില്ലെന്നും ഇനി തനിക്കും കുടുംബത്തിനും ജീവിക്കാന്‍ കഴിയില്ലെന്നും വിനോദ് എഴുതിയ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertising
Advertising

Full View

വിനോദ് മാത്രം നാല് ആത്മഹത്യ കുറിപ്പ് എഴുതിയിട്ടുണ്ട്. വിനോദിന്റെ ഭാര്യ മിനി മൂന്ന് കുറിപ്പ് എഴുതിയിട്ടുണ്ട്. തന്റെ ഭര്‍ത്താവിനെ വിശ്വാസമാണെന്നും നാട്ടുകാര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നടക്കാന്‍ കഴിയാത്തവിതം അപവാദ പ്രചരണം നടത്തുന്നുവെന്നും മിനിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.

അപവാദ പ്രചരണം നടത്തിയ വ്യക്തിക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താന്‍ സാധ്യതയുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നാളെ സംസ്‌ക്കരിക്കും. സംഭവത്തില്‍ തലപ്പുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News