കനത്ത മഴയില്‍ കുമളിയിൽ നാശനഷ്ടം

കുമളിക്ക് സമീപം ഒട്ടകത്തലമേട്ടിൽ മണ്ണിടിച്ചിലിൽ കൃഷി ഇടം നശിച്ചു.

Update: 2018-10-07 04:24 GMT

കനത്ത മഴയിൽ ഇടുക്കി കുമളിയിൽ നാശനഷ്ടം. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഇടുക്കിയില്‍ മഴ തുടങ്ങിയത്.കുമളിക്ക് സമീപം ഒട്ടകത്തലമേട്ടിൽ മണ്ണിടിച്ചിലിൽ കൃഷി ഇടം നശിച്ചു. ഇതേ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ അട്ടപ്പള്ളം മുതൽ തേക്കടി വരെ ഉള്ള തോടിന്റെ വശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഒന്നാം മൈലിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി .മൂന്നാർ കുമളി റോഡിൽ അമരാവതിയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പൂർണ്ണമായി പുനസ്ഥാപിച്ചു.

Tags:    

Similar News