ഹര്‍ത്താലില്‍ സംസ്ഥാന വ്യാപക അക്രമം

ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താല്‍ വൈകിട്ട് ആറ് വരേയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹര്‍ത്താല്‍ രാത്രി 12 മണിവരെയുമാണ് നടക്കുക.

Update: 2018-10-18 13:36 GMT

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. നൂറോളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞ് തകര്‍ത്തു. ബി.ജെ.പി പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ പലയിടത്തും വാഹനങ്ങളും തടഞ്ഞു.

Full View

ഹര്‍ത്താലിനോടനുബന്ധിച്ച് ഏറ്റവും അധികം അക്രമങ്ങള്‍ അരങ്ങേറിയത് വടക്കന്‍ കേരളത്തിലാണ്. കോഴിക്കോട്ടും, മലപ്പുറത്തും നിരവധി വാഹനങ്ങള്‍ എറിഞ്ഞ് തകര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വന്ന സര്‍ക്കാര്‍ ബസ്സുകള്‍ ഓടാന്‍ അനുവദിച്ചില്ല. പൊലീസ് സംയമനം പാലിച്ചതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.

Advertising
Advertising

ये भी पà¥�ें- ശബരിമല സമരരീതിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ये भी पà¥�ें- ശബരിമല സ്ത്രീപ്രവേശനം: നിലപാട് മാറ്റി ആര്‍.എസ്.എസ്

മലപ്പുറം തിരൂര്‍ വെട്ടത്ത് വൈകിട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും മര്‍ദിച്ചു. വെട്ടം ഇല്ലത്തെപടി സ്വദേശികളാണ് മര്‍ദനത്തിനിരയായത്. ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താല്‍ അവസാനിച്ചെങ്കിലും അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹര്‍ത്താല്‍ രാത്രി 12 മണിവരെ തുടരും.

Tags:    

Similar News