ട്രോളിട്ട് ചിരിപ്പിച്ച്… ചിന്തിപ്പിച്ച്… കേരളാ പൊലീസ് ‘ഫേസ്ബുക്ക് പേജ്’ ലോകത്തിന്റെ നെറുകയിലേക്ക്
കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പേജിനെ പിന്തള്ളി കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി ജൈത്രയാത്ര തുടരുന്നു. കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആസ്ഥാന ട്രോളന്‍മാരെ വെല്ലുന്ന ട്രോളുകളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി ഫേസ്ബുക്ക് പേജ് ഇതിനോടകം തന്നെ മലയാളികളുടെ മനസ് കയ്യടി നേടിയിരുന്നു.
ചരിത്രനേട്ടത്തെക്കുറിച്ചുള്ള പൊലീസിന്റെ പുതിയ പോസ്റ്റിന് താഴെയും പതിവ് പോലെ കമന്റുകളുടെ ബഹളമാണ്. പ്രമുഖരടക്കം പൊലീസിന് ആശംസ നേര്‍ന്നിട്ടുണ്ട്. ഒപ്പം തകര്‍പ്പന്‍ മറുപടികളും പൊലീസിലെ ട്രോളന്‍മാര്‍ കൊടുക്കുന്നുണ്ട്. പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി ല്ലേ..സ്മരണ വേണം സ്മരണ.., സാറേന്ന് വിളിച്ച് ശീലിച്ച നാവ് കൊണ്ട് അണ്ണാ വിളിപ്പിക്കാൻ പഠിപ്പിച്ച കേരളാപോലീസ് ഫേസ്ബുക്ക് പേജിനു അഭിവാദ്യങ്ങൾ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്… ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ( NYPD ) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…
പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള "പോലീസ് ഫേസ്ബുക്ക് പേജ്" എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക...
Posted by Kerala Police on Tuesday, October 23, 2018