ദേവകി കുട്ടികളുടെ പ്രധാനമന്ത്രിയാകും

പ്രധാനമന്ത്രിയും പ്രസി‍ഡന്‍റുമൊക്കെ ആയതിന്‍റെ ത്രില്ലിലാണ് ഈ കുട്ടികള്‍. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കണമെന്നാണ് ഈ പ്രധാനമന്ത്രിക്കും പ്രസിഡന്‍റിനും പറയാനുള്ളത്.

Update: 2018-10-26 05:44 GMT

ദേവകി കുട്ടികളുടെ പ്രധാനമന്ത്രിയാകും. സ്നേഹ പ്രസിഡന്‍റും. ഈ വര്‍ഷത്തെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് കുട്ടികളുടെ നേതാക്കളെ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയും പ്രസി‍ഡന്‍റുമൊക്കെ ആയതിന്‍റെ ത്രില്ലിലാണ് ഈ കുട്ടികള്‍. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കണമെന്നാണ് ഈ പ്രധാനമന്ത്രിക്കും പ്രസിഡന്‍റിനും പറയാനുള്ളത്. ഈ വര്‍ഷം രണ്ട് ദിവസമാണ് ശിശുദിന പരിപാടികള്‍. നവംബര്‍ 13 ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ദേശീയോദ്ഗ്രഥന സര്‍ഗ സംഗമം സംഘടിപ്പിക്കും. നവംബര്‍ 14ന് ശിശുദിന റാലിയും പൊതു സമ്മേളനവും നടക്കും. സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും സംയുക്തമായാണ് ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

Full View
Tags:    

Similar News