ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത്ഷാ

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കണ്ണൂരിലെത്തി. ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് അമിത്ഷാ എത്തിയിട്ടുള്ളത്.

Update: 2018-10-27 06:57 GMT

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കണ്ണൂരിലെത്തി. ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് അമിത്ഷാ എത്തിയിട്ടുള്ളത്. തുടര്‍ന്ന് പിണറായിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലും സന്ദര്‍ശനം നടത്തും. വൈകിട്ട് ശിവഗിരിയില്‍ നടക്കുന്ന മഹാസമാധി നവതി ആഘോഷപരിപാടിയിലും അമിത്ഷാ പങ്കെടുക്കുന്നുണ്ട്.

Full View

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ഇന്ന് രാവിലെയാണ് അമിത് ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത്. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അമിത്ഷായെ സ്വീകരിച്ചു. അല്‍പസമയത്തിനകം കണ്ണൂരിലെ ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം അമിത്ഷാ നിര്‍വഹിക്കും. തുടര്‍ന്ന് താളിക്കാവ് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. അതിന്ശേഷം പിണറായിയില്‍ എത്തുന്ന അമിത്ഷാ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട് സന്ദര്‍ശിക്കും.

Advertising
Advertising

മുമ്പ് കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി അമിത് ഷാ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കണ്ണൂരിലെത്തുന്ന അമിത്ഷായെ പിണറായില്‍ എത്തിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്.

കണ്ണൂരില്‍ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കുന്ന അമിത് ഷാ വൈകിട്ട് ശിവഗിരിയില്‍ നടക്കുന്ന മഹാസമാധി നവതി ആഘോഷങ്ങളിലും പങ്കെടുക്കും.

Full View
Tags:    

Similar News