വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ച്: സ്വാമി സന്ദീപാനന്ദഗിരിയുടെ സുരക്ഷയ്ക്ക് ഗണ്‍മാന്‍

ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തിന്റെ അടിസ്ഥാനത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഗണ്‍മാനെ നിയോഗിച്ചു

Update: 2018-10-29 05:35 GMT

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തിന്റെ അടിസ്ഥാനത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഗണ്‍മാനെ നിയോഗിച്ചു. സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ സർക്കാർ നടപടികളോട് സഹകരിക്കുമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. രണ്ട് കാറുകളും ബൈക്കും അക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു.

Advertising
Advertising

സന്ദീപാനന്ദഗിരിയുടെ വീട്ടിലെ സി.സി.ടി.വി കേടായത് കൊണ്ട് സമീപത്തെ റോഡുകളിലും മറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പ്രതികളെ കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. വിശദമായ പരിശോധനയിൽ ചില വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സ്വാമിക്ക് നേരത്തെ വന്ന ഫോൺ ഭീഷണി കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ആശ്രമത്തിന് സമീപത്തെ ടെലിഫോൺ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതു വഴിയും പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ये भी पà¥�ें- സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: രണ്ട് കാറുകള്‍ക്ക് തീയിട്ടു

ये भी पà¥�ें- ആശ്രമത്തെയല്ല, സ്വാമി സന്ദീപാനന്ദഗിരിയെ നശിപ്പിക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി 

ये भी पà¥�ें- സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; അന്വേഷണം ഊര്‍ജിതമെന്ന് അന്വേഷണസംഘം

Tags:    

Similar News