പട്ടയത്തിനായുള്ള സമരം ശക്തമാക്കി പൊന്തന്‍പുഴ നിവാസികള്‍

150 ദിവസത്തിലധികം സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. 

Update: 2018-11-01 04:57 GMT
Advertising

പൊന്തന്‍പുഴ വനഭൂമിയുടെ സമീപത്ത് താമസിക്കുന്നവര്‍ പട്ടയത്തിനായുള്ള സമരം ശക്തമാക്കുന്നു. 150 ദിവസത്തിലധികം സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Full View

കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്ഥിയിലുള്ള പൊന്തന്‍പുഴ വനത്തിന് സമീപത്തായി 200ഓളം കുടുംബങ്ങളാണ് കഴിയുന്നത്. രണ്ട് നൂറ്റാണ്ടായി ഇവിടെ കൃഷി ചെയ്ത് വരുന്ന ഇവര്‍ക്ക് പട്ടയം നല്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായില്ല. പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട കേസില്‍ സ്വകാര്യ വ്യക്തിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്ന സാഹചര്യത്തിലാണ് സമരം ഇവര്‍ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ഇവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറിയില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

നേരത്തെ പട്ടയം അനുവദിച്ചാല്‍ ഹൈക്കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ പ്രദേശവാസികള്‍ക്ക് പട്ടയം നിഷേധിച്ചത്. എന്നാല്‍ വിധി വന്ന സാഹചര്യത്തില്‍ പട്ടയം നല്കണമെന്നാണ് ഇവര്‍ പറയുന്നത്. 200 കുടുംബങ്ങളും ഒപ്പിട്ട് ഒരപേക്ഷ തഹിസില്‍ദാര്‍ക്ക് നല്കിയിട്ടുണ്ട്. ഇതിലും യാതൊരു നടപടിയും ഉണ്ടായില്ല.

Tags:    

Similar News