കോഴിക്കോട്ടെ കസ്റ്റ‍ഡി മരണം: കൊലപാതകമാണെന്ന് സാമിനാഥന്റെ അച്ഛന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

Update: 2018-11-04 07:30 GMT

കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സാമിനാഥന്റെ പിതാവ് പരാതി നല്‍കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പോലീസ് പിടിച്ചുകൊണ്ടു പോയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വളരെ വൈകിയാണ് അറിഞ്ഞതെന്ന് സാമിനാഥന്റെ ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് തങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സാമിനാഥന്‍ മരിച്ചുവെന്ന് അച്ഛന്‍ ചെല്ലപ്പനും പറഞ്ഞു. മോഷണം നടന്നുവെന്ന് പറയുന്ന കടയിലെ ആളുകള്‍ മകനെ തല്ലിയതായി സംശയിക്കുന്നു. കൊലപാതകമാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ചെല്ലപ്പന്‍.

Advertising
Advertising

ये भी पà¥�ें- തിരുനല്‍വേലി സ്വദേശി കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

കസ്റ്റഡിയില്‍ വെച്ച് മര്‍ദനമേറ്റിട്ടുണ്ടോ എന്ന സംശയിക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് അവശതയെ തുടര്‍ന്നാണ് സാമിനാഥനെ പോലീസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞതായും തലയ്ക്കകത്ത് രക്ത സ്രാവമുണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Tags:    

Similar News