ശബരിമല വിഷയത്തില്‍ നിയമസഭ സ്തംഭിപ്പിക്കാനൊരുങ്ങി യു.ഡി.എഫ് 

ജലീല്‍ വിഷയത്തില്‍ സഭക്കകത്ത് പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ തന്നെ യുവജന സംഘടനകള്‍ നിയമസഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കും

Update: 2018-11-27 10:15 GMT

ശബരിമല വിഷയത്തില്‍ നിയമസഭ സ്തംഭപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനം. നിയമസഭക്കകത്തും പുറത്തും ശക്തമായി ശബരിമല വിഷയത്തെ ഉന്നയിക്കുക എന്നതാണ് രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും പിന്നീട് നടന്ന യു.ഡി.എഫ് യോഗത്തിലും പ്രതിഫലിച്ചത്. നിരോധനാഞ്ജ പിന്‍വലിക്കുന്നത് വരെ നിയമസഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. കെ.ടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തിലുള്‍പ്പെടെ സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം ഉയര്‍ത്താനും തീരുമാനിച്ചു.

നിരോധനാജ്ഞ പിന്‍വലിക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ല. 29ന് പഞ്ചായത്ത് തലത്തിലും ഡിസംബര്‍ അഞ്ചിന് നിയോജകമണ്ഡലാടിസ്ഥാനത്തിലും പ്രതിഷേധം സംഘടിപ്പിക്കും. കെ.ടി ജലീലിന നിയമസഭക്കകത്തും ബഹിഷ്കിരക്കും. ജലീല്‍ വിഷയത്തില്‍ സഭക്കകത്ത് പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ തന്നെ യുവജന സംഘടനകള്‍ നിയമസഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കും. കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവര്‍ക്കെതിരായ ആരോപണങ്ങളും ചര്‍ച്ചയാക്കും.

Full View

ഇതിനിടെ അയ്യപ്പഭക്തന്മാരെ പ്രത്യേക മതവിഭാഗമായി പരിഗണിച്ച് ആചാരണങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്ലവതരണത്തിന് നിയമസഭ അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ എം.വിന്‍സെന്‍റാണ് ബില്ലിന് അനുമതി തേടിയത്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന നിയമവകുപ്പ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

Tags:    

Similar News