ശശികലയും ചെന്നിത്തലയും വ്യാജപ്രചാരണം നടത്തുകയാണെന്ന് കടകംപള്ളി

ദേവസ്വം ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

Update: 2018-12-01 09:51 GMT

ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശശികലയും രമേശ് ചെന്നിത്തലയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ്. പമ്പയിലെ മണല്‍ നീക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വ്യാജപ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ശശികലയുടെ ജ്യേഷ്ഠനെ പോലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പെരുമാറുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Advertising
Advertising

പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞു കൂടിയ മണല്‍ തീര്‍ത്ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ താല്‍കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. എന്നാല്‍ കടുവാ സങ്കേതമായതിനാല്‍ ഇത് നീക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ട്. അതിനാലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അവധി ദിനമായിട്ടും സന്നിധാനത്ത് കാര്യമായ തിരക്കില്ല. സാധാരണ നിലയില്‍ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ കാര്യമായി എത്തുമായിരുന്നു. ഇന്ന് 12 മണി വരെ 28,406 പേരാണ് മല ചവിട്ടിയത്. സംഘപരിവാര്‍ സംഘടനകളുടെ ശരണ പ്രതിഷേധം എല്ലാ ദിവസവും സന്നിധാനത്ത് തുടരുന്നുണ്ട്.

Full View
Tags:    

Similar News