ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍; സുപ്രീംകോടതിയെ സമീപിച്ചേക്കും

അതേസമയം സര്‍ക്കാര്‍ തന്ത്രിമാര്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Update: 2018-12-02 15:11 GMT

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. സമിതിയെ നിയോഗിച്ചതിലെ ഭരണഘടന സാധുത ചോദ്യം ചെയ്തായിരിക്കും സര്‍ക്കാര്‍ കോടതിയെ സമീപിക്കുക.

അതേസമയം സര്‍ക്കാര്‍ തന്ത്രിമാര്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തന്ത്രിമാർക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ശബരിമല ദേവസ്വം ബോർഡ്‌ ഭരിക്കും. അതെടുത്തമ്മാനമാടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

Tags:    

Similar News