‘ബാബരി കർസേവ നടത്തിയ വ്യക്തിയെ കൊണ്ട് നവോത്ഥാന സദസ് നടത്തുന്നു’ വനിതാ മതിലിനെതിരെ ചെന്നിത്തല

വനിതാ മതിലിന്റെ സംഘാടകനായ സി.പി സുഗതന്‍ മാധ്യമ പ്രവര്‍ത്തകയെ തടഞ്ഞയാളാണ്. ഈ മതില്‍‌ ജനങ്ങള്‍ പൊളിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Update: 2018-12-03 09:45 GMT

സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ആദ്യമായാണ് മതം, ജാതി തരം തിരിച്ച് യോഗം വിളിക്കുന്നത്. ബാബരി മസ്ജിദ് കർസേവ നടത്തിയ വ്യക്തിയെ കൊണ്ടാണ് സര്‍ക്കാര്‍ നവോത്ഥാന സദസ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലിന്റെ സംഘാടകനായ സി.പി സുഗതന്‍ മാധ്യമ പ്രവര്‍ത്തകയെ തടഞ്ഞയാളാണ്. ഈ മതില്‍‌ ജനങ്ങള്‍ പൊളിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Full View
Tags:    

Similar News