ഫാത്തിമ മാതാ കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പരാതിയുമായി പിതാവ്

പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകർ തടഞ്ഞുവെച്ചതിൽ മനംനൊന്താണ് രാഖി കൃഷ്ണ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

Update: 2018-12-05 11:42 GMT

കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർഥിനി രാഖികൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് കമ്മീഷണർക്ക് പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് അച്ഛൻ രാധാകൃഷ്ണൻ പറഞ്ഞു. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു.

പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് അധ്യാപകർ തടഞ്ഞുവെച്ചതിൽ മനംനൊന്താണ് രാഖി കൃഷ്ണ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണർക്ക് രാഖിയുടെ അച്ഛൻ രാധാകൃഷ്ണൻ പരാതി നൽകി. കോളജ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും രാധാകൃഷ്ണൻ പറഞ്ഞു.

Full View

പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ഗൗരവമായി തന്നെ പരിശോധിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. നേരത്തെ തന്നെ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്‌. സംഭവത്തിൽ ആറ് അധ്യാപകരെ അന്വേഷണ വിധേയമായി കോളജ് കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.

Tags:    

Similar News