കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും
ചടങ്ങിലേക്ക് ഉമ്മന്‍ചാണ്ടിയേയും വി.എസിനേയും ക്ഷണിക്കാത്തത് ദൌര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Update: 2018-12-07 06:15 GMT
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. ചടങ്ങിലേക്ക് ഉമ്മന്‍ചാണ്ടിയേയും വി.എസിനേയും ക്ഷണിക്കാത്തത് ദൌര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അനുഭാവികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും ചെന്നിത്തല അറിയിച്ചു
അതേസമയം ശബരിമല വിഷയത്തില്‍ എം.എല്‍.എ മാരുടെ സമരം തുടുരുമെന്ന് ചെന്നിത്തല പറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകുന്നില്ല. ശബരിമലയിലെ നിരീക്ഷണ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.