മാലിന്യത്തില്‍ മുങ്ങി മൂവാറ്റുപുഴയാര്‍; നാട്ടുകാര്‍ പ്രക്ഷോഭത്തിന്
ലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി ചില നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചതാണ് എങ്കിലും അതൊന്നും ആരും വകവെക്കുന്നില്ല
കോട്ടയം വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ നിന്നും മാലിന്യം വന്‍തോതില്‍ മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി തോടുകള്‍ നിര്‍മ്മിച്ചാണ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നത്. ഇതോടെ കുടിവെള്ളത്തിനടക്കം മൂവാറ്റുപുഴയെ ആശ്രയിക്കുന്നവര്‍ വലിയ ദുരിതത്തിലായിരിക്കുയാണ്.
കറുത്ത നിറത്തില്‍ ദുര്‍ഘന്ധം വമിപ്പിക്കുന്ന ഈ മലിന ജലം അനധികൃതമായി നിര്‍മ്മിച്ച ചാലുകളിലൂടെയാണ് മൂവാറ്റുപഴയ എത്തുന്നത്. മുന്‍പ് പ്രത്യേകം നിര്‍മ്മിച്ച് പൈപ്പ് ലൈനുകളിലൂടെയാണ് മലിനജലം ഒഴുക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതിന് യാതൊരു മറയുമില്ല. തോടുകളിലും പാടങ്ങളിലും ഇതോടെ മാലിന്യം നിറഞ്ഞിരിക്കുയാണ്.
വൈക്കം തലയോലപ്പറമ്പ് പിറവം മേഖലയിലെ ജനങ്ങളെയാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി ചില നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചതാണ് എങ്കിലും അതൊന്നും ആരും വകവെക്കുന്നില്ല. ആയതിനാല്‍ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍