റാന്നിയിലേക്ക് പോവുകയായിരുന്ന കുടുംബത്തിന് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം
പാലായില്‍ വെച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്.
Update: 2018-12-10 11:00 GMT
നെടുമ്പാശ്ശേരിയിൽ നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന കുടുബത്തിന് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. പാലായില്‍ വെച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. കാറിലുണ്ടായിരുന്ന യുവതിക്ക് ഛർദ്ദിക്കാൻ ആയി വണ്ടി വഴിയിൽ നിർത്തിയിട്ടപ്പോൾ പ്രദേശവാസികളായ ആളുകൾ എത്തുകയും ഇവർ മദ്യപിക്കുക യാണെന്ന് പറഞ്ഞു ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യവേ ഒരു കൂട്ടമാളുകൾ എത്തി കയ്യേറ്റം നടക്കുകയായിരുന്നു .
പാലാ പൊലീസ് സ്റ്റേഷനിൽ കുടുംബം നൽകിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.നെച്ചിപ്പുഴൂർ സ്വദേശികളായ ജെനീഷ് , പിതാവ് ബാലകൃഷ്ണൻ , അയൽവാസി ജോഷി എന്നിവരാണ് അറസ്റ്റിലായത് .ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.