ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം

പലസ്ഥലങ്ങളിലും പൊലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തി

Update: 2018-12-14 13:41 GMT

സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. നഗരപ്രദേശങ്ങളില്‍ ഹര്‍ത്താലിനെ ജനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായിരുന്നു ഇന്നത്തെ ഹര്‍ത്താല്‍. പലസ്ഥലങ്ങളിലും പൊലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തി. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു.

ശബരിമല വിഷയത്തില് ബി.ജെ.പി നടത്തുന്ന നിരാഹാര സമര പന്തലിന് മുന്നില് ആത്മഹത്യക്ക് ശ്രമിച്ചയാള് മരിച്ചതിനെ തുടര്‍ന്നായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി പമ്പ ബസുകള്‍ സര്‍വീസ് നടത്തി. നഗരത്തില്‍ ഒട്ടോറിക്ഷകള്‍ പലതും സര്‍വീസ് നടത്തി. എന്നാല്‍ ഓഫീസുകളിൽ ഹാജർ നില കുറഞ്ഞു. അയ്യപ്പ ഭക്തരടക്കമുള്ളവർ വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വന്നു. ബി.ജെ.പി സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

Advertising
Advertising

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പുലര്‍ച്ചെ ആക്രമണമുണ്ടായി. പാലക്കാട് ഡിപ്പോയിലെയും പെരിന്തൽമണ്ണ ഡിപ്പോയിലെയും ബസുകളുടെ ചില്ലുകളാണ് ബൈക്കിലെത്തിയ സംഘം തകർത്തത്. കോഴിക്കോട് നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി കോൺവോയ് അടിസ്ഥാനതിൽ ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിലേക് പോലീസ് സുരക്ഷയിൽ സർവീസ് നടത്തി. രാവിലെ ചെലവൂരിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അതേസമയം ഇന്നലെ മരിച്ച വേണുഗോപാലന്‍ നായരുടെ മൃതദേഹം ബി.ജെ.പി സമരപ്പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ശാന്തികവാടത്തില്‍ സംസ്കരിച്ചു.

Tags:    

Similar News