കൊച്ചിയില്‍ സിനിമാ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്

പനമ്പള്ളി നഗറിലെ തിരക്കുള്ള സ്ഥലത്താണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതിചെയ്യുന്നത്. ബൈക്ക് റെഡിനരികെ വെയ്ച്ച ശേഷം ഒന്നാം നിലയിലുള്ള..

Update: 2018-12-15 14:34 GMT

കൊച്ചിയില്‍ നടിയുടെ ഉടമസ്ഥതിയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വെടിവെച്ചത് . സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ വൈകിട്ട് മൂന്നരയോടെയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വെടിവെച്ചത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിന് പലതവണ പണം ആവശ്യപ്പെട്ട് ഭീഷണിയുണ്ടായിരുന്നു. 25 കോടി ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് പോലീസ് പറയുന്നത്. പണം നല്‍കാതെ നടി പോലിസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യമാകണം വെടിവെയ്ക്കാനുള്ള കാരണമെന്നാണ് നിഗമനം.

Advertising
Advertising

Full View

പനമ്പള്ളി നഗറിലെ തിരക്കുള്ള സ്ഥലത്താണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതിചെയ്യുന്നത്. ബൈക്ക് റെഡിനരികെ വെയ്ച്ച ശേഷം ഒന്നാം നിലയിലുള്ള സ്ഥാപനത്തിലേക്ക് യുവാക്കള്‍ നടന്ന് കയറുകയായിരുന്നു. തുടര്‍ന്നാണ് വെടിവെച്ചത്. സംഭവ സമയത്ത് ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരുണ്ടായിരുന്നു. വെടിവെച്ച ഉടന്‍ ഹെല്‍മെറ്റ് ധാരികളായ യുവാക്കള്‍ ബൈക്കില്‍ കടന്ന് കളഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News