സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനം; ഇന്നു മുതല്‍ നോര്‍ക്ക റൂട്ട്സിലും
സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചായിരുന്നു ഇതു വരെ അറ്റസ്റ്റേഷന്‍ നടത്തിയിരുന്നത്. സംസ്ഥാനത്ത് നോര്‍ക്ക റൂട്ട്സിന്റെ മൂന്നു ഓഫീസുകളില്‍ സേവനം ലഭ്യമാകും.
സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനം ഇന്നു മതുല്‍ നോര്‍ക്ക റൂട്ട്‌സില്‍ ലഭ്യമാകും. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചായിരുന്നു ഇതു വരെ അറ്റസ്റ്റേഷന്‍ നടത്തിയിരുന്നത്. സംസ്ഥാനത്ത് നോര്‍ക്ക റൂട്ട്സിന്റെ മൂന്നു ഓഫീസുകളില്‍ സേവനം ലഭ്യമാകും.
പ്രവാസികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക റൂട്ട്സ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സൗദി അറേബ്യയിലേയ്ക്ക് പോകുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം ആരംഭിക്കുന്നത്. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലായിരിക്കും ഈ സേവനം ലഭ്യമാകുക.
ഒരു സര്‍ട്ടിഫിക്കറ്റിന് 5,000 രൂപയാണ് ഫീസായി ഈടാക്കുക. കൂടാതെ, അതതു സര്‍വ്വകലാശാലകളുടെ പരിശോധനാഫീസും നോര്‍ക്ക റൂട്ട്‌സിന്റെ സര്‍വീസ് ചാര്‍ജ്ജും നല്‍കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. യു.എ.ഇ , ഒമാന്‍ , എന്നീ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷന്‍ സൌകര്യമാണ് ആദ്യം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.