പാതിരാ കുർബാനയിൽ ഒത്തുചേര്‍ന്ന് ആയിരക്കണക്കിന് വിശ്വാസികള്‍
പ്രാർഥനകളോടെ ക്രിസ്മസ് ആഘോഷിക്കണമെന്ന് പാതിരാ കുർബാനക്ക് നേതൃത്വം കൊടുത്ത വൈദികർ ഉദ്ബോധിപ്പിച്ചു.
തിരുപ്പിറവിയുടെ ഓർമയും മനസിൽ നൻമയും നിറച്ച് ആയിരക്കണക്കിന് വിശ്വാസികൾ പാതിരാ കുർബാനയിൽ പങ്കുകൊണ്ടു. പരസ്പരം സ്നേഹവും സന്തോഷവും കൈമാറി. പ്രാർഥനകളോടെ ക്രിസ്മസ് ആഘോഷിക്കണമെന്ന് പാതിരാ കുർബാനക്ക് നേതൃത്വം കൊടുത്ത വൈദികർ ഉദ്ബോധിപ്പിച്ചു.
ദീപാലംകൃതമായ ആരാധനാലയങ്ങളിൽ മനസിൽ ഭക്തി നിറച്ചാണ് വിശ്വാസികൾ ഒത്തുചേർന്നത്. ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമകളിൽ വിശ്വാസികൾ ലോക നന്മക്കായി പ്രാർഥിച്ചു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ പാതിരാ കുർബാനക്ക് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം പാതിര കുർബാനക്ക് നേതൃത്വം നൽകി. പട്ടം സെന്റ് മേരീസ് ചർച്ചിൽ ശുശ്രൂഷകൾക്ക് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് പാതിരാക്കുര്‍ബാന നടന്നത്.
കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലും സെന്റ് മേരീസ് യാക്കോബിറ്റ് സിറിയന്‍ കത്തീഡ്രലില്‍ ഫാദര്‍ അജോഷ് കരിമ്പന്നൂരും നേതൃത്വം നല്‍കി, താമരശേരി മേരി മാതാ കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയിലാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.