വനിതാമതിലിനായി ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് അനധികൃത പണപ്പിരിവ്

പെൻഷൻ കൈമാറാൻ സഹകരണ ബാങ്കുകൾ ചുമതലപ്പെടുത്തിയവർ തുക കൈമാറുമ്പോഴാണ് വനിതാ മതിലിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത്.

Update: 2018-12-25 13:55 GMT

രോഗബാധിതരും ഭിന്നശേഷിക്കാരുമടക്കമുള്ള ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ നിന്ന് വനിതാ മതിലിനായി അനധികൃത പണപ്പിരിവ്. പെൻഷൻ കൈമാറാൻ സഹകരണ ബാങ്കുകൾ ചുമതലപ്പെടുത്തിയവർ തുക കൈമാറുമ്പോഴാണ് വനിതാ മതിലിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത്. പെൻഷനിൽ നിന്ന് നിശ്ചിത തുക പിടിച്ച ശേഷം ബാക്കി മാത്രമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.

പ്രത്യേകിച്ചൊരു മുന്നറിയിപ്പുമില്ലാതെ പെൻഷൻ തുകയിൽ 100 രൂപയുടെ കുറവുകണ്ടപ്പോഴാണ് പലരും കാര്യമന്വേഷിച്ചത്. അപ്പോൾ വനിതാ മതിലെന്നെഴുതിയ 100 രൂപയുടെ രസീത് കൈമാറുകയായിരുന്നു.

നവോത്ഥാന മൂല്യസംരക്ഷണ സമിതി പുതുശ്ശേരി ഏരിയാ കമ്മിറ്റി എന്ന പേരിലാണ് പുതുശ്ശേരിയിലെ പണപ്പിരിവ്. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുസംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്. പെൻഷൻ വിതരണം സഹകരണ ബാങ്കുകൾ മുഖേനയായതിനാൽ ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉയർന്നതിനെ തുടർന്ന് സഹകരണ രജിസ്ട്രാറുടെ പ്രതിനിധി അന്വേഷണത്തിനെത്തിയിരുന്നു.

Full View
Tags:    

Similar News