മണ്ഡലകാല പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു

രാത്രി പത്തിന് അയ്യപ്പനെ യോഗനിദ്രയിലാക്കി വിഗ്രഹത്തില്‍ യോഗദണ്ഡും ജപമാലയും ചാര്‍ത്തി ഹരിവരാസനത്തോടെ നട അടച്ചു

Update: 2018-12-28 03:42 GMT

മണ്ഡലകാല പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഇന്നലെ രാത്രി ഹരിവരാസനം പാടിയാണ് നട അടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം മുപ്പതിന് വൈകിട്ട് അഞ്ചരക്ക് ഇനി നട തുറക്കും.

Full View

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ കളഭവും 25 കലശവും പൂജിച്ചു. തുടര്‍ന്ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി കലശം ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം ചെയ്തു. തങ്കഅങ്കി ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനത്തിനായി 12:20ന് നട തുറന്നു

രാത്രി പത്തിന് അയ്യപ്പനെ യോഗനിദ്രയിലാക്കി വിഗ്രഹത്തില്‍ യോഗദണ്ഡും ജപമാലയും ചാര്‍ത്തി ഹരിവരാസനത്തോടെ നട അടച്ചു. വ്രതശുദ്ധിയുടെ നാല്‍പത്തിയൊന്ന് ദിനരാത്രങ്ങള്‍ക്കാണ് ഇതോടെ സമാപനമായത്. ഇനിയുള്ള ദിനരാത്രങ്ങള്‍ കാത്തിരിപ്പിന്റേതാണ്. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശനത്തിനായി.

Tags:    

Similar News