എല്ലാ ഘട്ടത്തിലും ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി 

സംഘര്‍ഷങ്ങളില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസിന്റെ ഇടപെടലും സംഘര്‍ഷം ഒഴിവാക്കാനാണ്.

Update: 2019-01-03 05:45 GMT

ശബരിമലയില്‍ യുവതികളെ കയറ്റാമെന്ന് വിധി പുറപ്പെടുവിച്ചത് സുപ്രിം കോടതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിയുടെ ഭാഗമായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എല്ലാ ഘട്ടത്തിലും ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.വിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

സംഘര്‍ഷങ്ങളില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസിന്റെ ഇടപെടലും സംഘര്‍ഷം ഒഴിവാക്കാനാണ്.ശബരിമല ദര്‍ശനത്തിന് സൌകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ പൊലീസിനെ സമീപിച്ചിരുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News