അക്രമികളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി

അക്രമികളുടെ ലിസ്റ്റ് സ്പെഷ്യല്‍ ബ്രാഞ്ച് നേരത്തേ നല്‍കിയിട്ടും ജില്ലാ പൊലീസ് മേധാവിമാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന് ഡി.ജി.പി വിമര്‍ശിച്ചു.

Update: 2019-01-04 07:32 GMT

ഹർത്താൽ ആക്രമത്തിൽ ജില്ലാ പോലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ വിമർശനം. ആക്രമികളെ കരുതൽ തടങ്കലിൽ എടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി എന്നാണ് വിമര്‍ശനം . അക്രമ സംഭവങ്ങളില്‍ കർശന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. അക്രമികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാണ് തീരുമാനം.

ഹർത്താൽ ദിനത്തിൽ അക്രമണത്തിന് നേതൃത്വം നൽകാൻ സാധ്യതയുളള സംഘപരിവാർ പ്രവർത്തകരുടെ പട്ടിക 2ാം തിയതി വൈകിട്ട് തന്നെ അതാത് ജില്ലാ പോലീസ് മേധാവികൾക്ക് സ്പെഷ്യൽ ബ്രാഞ്ച് കൈമാറിയിരുന്നു. എന്നാൽ ഇത് പരിഗണിച്ച് ഇവരെ കരുതൽ നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ഡി.ജി.പിയുടെ വിമർശനം. വീഡിയോ കോൺഫറൻസിലാണ് ജില്ലാ പോലീസ് മേധാവിമാരെ ഡി.ജി.പി വിമർശിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്നും അദ്ദേഹം എസ്.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

ഹർത്താൽ ആക്രമണത്തിൽ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. എല്ലാ ജില്ലകളിലെയും നാശനഷ്ടങ്ങളുടെ കണക്ക് ചീഫ് സെക്രട്ടറി കലക്ടർമാരിൽ നിന്ന് ശേഖരിച്ചു. ആക്രമികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കടുത്ത നടപടിയിലേയ്ക്ക് പോകാനാണ് സർക്കാരിന്റെ നീക്കം. ഗവർണ്ണർക്ക് വിശദമായ റിപ്പോർട്ട് സർക്കാർ കൈമാറും. ആയിരത്തിലധികം വരുന്ന ആക്രമികളുടെ ആൽബം പോലീസ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് 801 കേസുകള്‍ രജിസ്റ്റര് ചെയ്തു.1369 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Full View
Tags:    

Similar News