ഡോക്ടർമാർ തമ്മിൽ തർക്കം; തിരുവനന്തപുരത്ത് ഇഎസ്ഐ ആശുപത്രിയിൽ സർജറി മുടങ്ങി

സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയാറായില്ല

Update: 2026-02-17 13:52 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർമാർ തമ്മിലുള്ള തർക്കം കാരണം സർജറി മുടങ്ങി. പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും സർജറി ഡോക്ടറും തമ്മിലുള്ള തർക്കമാണ് കാരണം.

സർജറിയുടെ ബന്ധപ്പെട്ട് ഗ്രേയ്‌ഡ്‌ തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്.

തിയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് അഞ്ച് രോഗികൾക്കാണ് സർജറി നടക്കേണ്ടിയിരുന്നത്. സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയാറായില്ല. ബാക്കിയുള്ള രോഗികൾ ആശുപത്രിക്ക് ഉള്ളിൽ തുടരുകയാണ്. ഇനിയെന്ന് സർജറി നടക്കുമെന്ന് ആരും അറിയിച്ചില്ലെന്നും രോഗികൾ. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News