ശബരിമല ദര്‍ശനത്തിനായെത്തിയ ചെക്ക് റിപ്പബ്ലിക്ക് വനിതാ സംഘം നിലക്കലില്‍ നിന്നും ദര്‍ശനം നടത്താതെ മടങ്ങി

41 ദിവസത്തെ വ്രതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല കയറാന്‍ വന്നത്

Update: 2019-01-06 13:26 GMT

അയ്യപ്പന്റെ ദര്‍ശനത്തിനായി ശബരിമല കയറാനായി എത്തിയിരിക്കുന്ന ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 41 പേരടങ്ങുന്ന സംഘത്തിലെ 20 വനിതകള്‍ നിലക്കലില്‍ നിന്നും ദര്‍ശനം നടത്താതെ മടങ്ങി. 41 ദിവസത്തെ വ്രതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങിയത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല സന്ദര്‍ശിക്കാറുണ്ടെന്ന് സംഘം ദിനമലര്‍ പത്രത്തോട് പറഞ്ഞു. ശബരിമലയിലെ സ്ഥിതിഗതികളറിയാമെന്നും ക്ഷേത്രത്തിന്റെ ആചാരത്തെ ബഹുമാനിക്കുന്നുവെന്നും പ്രശ്നങ്ങളില്ലാതെ ശബരിമല സന്ദര്‍ശിച്ച് വീട്ടിലെത്താനാണ് ആലോചിക്കുന്നതെന്നും സംഘത്തിലെ അംഗം മെര്‍ലെസ് ദിനമലരിനോട് പറഞ്ഞിരുന്നത്.

Tags:    

Similar News