ചാരക്കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചത്: നഷ്ടപരിഹാരം നല്‍കണമെന്ന് ഫൌസിയ ഹസ്സന്‍

നമ്പി നാരായാണന് നഷ്ടപരിഹാരം ലഭിച്ചത് ഇന്ത്യന്‍ പൌരനായതിനാല്‍. എല്ലാവരെയും പോലെ താനും വിഷമതകള്‍ അനുഭവിച്ചെന്നും ഫൌസിയ ഹസന്‍.

Update: 2019-01-10 10:02 GMT

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് ചാരവനിതയായി ചിത്രീകരിക്കപ്പെട്ട മാലദ്വീപ് സ്വദേശി ഫൌസിയ ഹസന്‍. നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഫൌസിയ ആരോപിച്ചു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ ഇരയാക്കപ്പടുകയായിരുന്നു. നിരവധി പീഡനങ്ങളാണ് ഇക്കാലയളവില്‍ അനഭവിച്ചത്. അതു കൊണ്ട് നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് ഫൌസിയ ഹസ്സന്‍ പറഞ്ഞു. നമ്പി നാരായണന് ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഈ കേസു മൂലം ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Advertising
Advertising

ഇതിനായി നിയമപോരാട്ടം നടത്താനാണ് തീരുമാനം. അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഏതു കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ഫൌസിയ കൂട്ടിച്ചേര്‍ത്തു.

Full View

നമ്പി നാരായണനെ സി.ബി.ഐ കസ്റ്റഡിയിലാണ് ആദ്യമായി കാണുന്നത്. ചാരക്കേസ് തന്റെ മക്കളുടെ വിദ്യാഭ്യാസമുള്‍പ്പെടെ തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News