108 തരം ശിവലിംഗങ്ങള്‍, എട്ടാം നിലയില്‍ കൈലാസം: നെയ്യാറ്റിന്‍കരയിലെ കൂറ്റൻ ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക്

നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലാണ് 111 അടി ഉയരത്തിൽ കൂറ്റൻ ശിവലിംഗം പണിയുന്നത്. 2012 മാർച്ച് 23ന് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.

Update: 2019-01-11 16:45 GMT

തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ ക്ഷേത്രത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കൂറ്റൻ ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക്. 111 അടി ഉയരത്തിൽ നിർമ്മിച്ച ആദ്യത്തെ ശിവലിംഗമാണിത്. ശിവലിംഗത്തിനുള്ളിൽ 8 നിലകളിലായി ആരാധനാ സൗകര്യവുമുണ്ട്.

നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലാണ് 111 അടി ഉയരത്തിൽ കൂറ്റൻ ശിവലിംഗം പണിയുന്നത്. 2012 മാർച്ച് 23ന് ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. നിലവിൽ 108 അടി ഉയരത്തിൽ കർണാടകയിലെ കോളാർ ക്ഷേത്രത്തിലെ ശിവലിംഗമാണ് ഏറ്റവും ഉയരം കൂടിയത്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്.

Advertising
Advertising

111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് നിർമ്മാണം. ശിവലിംഗത്തിനുള്ളിൽ 8 നിലകളിലായി ആരാധനാ സൗകര്യം ഉണ്ട്. താഴത്തെ നിലയിൽ 108 തരം ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കും. 8 ആമത്തെ നിലയിൽ കൈലാസം ഒരുക്കും. ഇവിടെ ശിവപാർവ്വതി, ഗണപതി മുരുക വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കും. ഉത്സവം ആരംഭിക്കുന്ന ഫെബ്രുവരി 20 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കും.

Full View
Tags:    

Similar News