ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ അനുകൂലിച്ച് മന്ത്രി

സ്വകാര്യ വ്യക്തികൾക്ക് ഖനനത്തിന് അനുമതി നൽകില്ലെന്നും മന്ത്രി

Update: 2019-01-11 06:56 GMT

ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തെ അനുകൂലിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ല. തീരം സംരക്ഷിച്ചുകൊണ്ട് തന്നെ ഖനനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ ലോബികൾക്ക് വേണ്ടി മറ്റ് ഖനന മേഖലകളിൽ മുമ്പ് സമരം നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Full View

ആലപ്പാട് മേഖലയിൽ മുമ്പ് നടന്നത് പോലെയല്ല ഇപ്പോൾ ഖനനം നടക്കുന്നതെന്നാണ് മന്ത്രിയുടെ വാദം. ഖനന ശേഷം പ്രദേശത്ത് കുഴികൾ നികത്തുന്നതടക്കം കൃത്യമായി ചെയ്യുന്നുണ്ട്. തീരം സംരക്ഷിച്ചു കൊണ്ടുള്ള ഖനനം തുടരും. തോടപ്പള്ളി ഹാർബറിൽ മുമ്പ് ഐ.ആർ.ഇ ഖനനം നടത്തിയപ്പോൾ തമിഴ്നാട്ടിലുള്ള ലോബിയുടെ സഹായത്തോടെ സമരം നടന്നുവെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

ये भी पà¥�ें- അംഗീകരിക്കാനാവില്ല ഈ ചുഷണം; ആലപ്പാടിനായി കെെകോര്‍ത്ത് സോഷ്യല്‍ മീഡിയ

അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനന വിരുദ്ധ സമരം 70 ദിവസം പിന്നിട്ട് ശക്തമാകുകയാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് നാട് ഒന്നിച്ചു സമരരംഗത്ത് എത്തിയത്.

കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്ന് വ്യവസായമന്ത്രി

ആലപ്പാട് കരിമണല്‍ ഖനനം അശാസ്ത്രീയമാണോയെന്ന് പരിശോധിക്കുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. കരിമണല്‍ നാടിന്റെ സന്പത്താണ് അത് ഉപയോഗപ്പെടുത്തണം. ആലപ്പാട് ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാരാണോയെന്ന് പരിശോധിക്കുമെന്നും ഇ. പി ജയരാജന്‍ പറഞ്ഞു.

Tags:    

Similar News