ആലപ്പാട് സമരം: ഇ.പി ജയരാജന്‍റെ പരാമര്‍ശം ന്യായീകരിച്ച് കോടിയേരി

ആലപ്പാടിന് പുറത്തുനിന്നുള്ളവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.

Update: 2019-01-14 15:14 GMT

ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലപ്പാടിന് പുറത്തുനിന്നുള്ളവരും സമരം നടത്തുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു. ചില ദുരുദ്ദേശം സമരക്കാര്‍ക്കുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരാണെന്നും ചര്‍ച്ചകളില്‍ മലപ്പുറത്തുകാര്‍ പങ്കെടുക്കുന്നതിനാല്‍ കടല്‍വഴിയുള്ള മണല്‍ കടത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഇന്നലെ നടത്തിയ വിവാദ പ്രസ്താവന. ഇതിനെതിരെ വ്യാപക വിമര്‍ശമാണുയര്‍ന്നത്. പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Full View

ഇ.പി ജയരാജന്‍റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശമുന്നയിച്ച യൂത്ത് ലീഗ്, മന്ത്രി നടത്തിയത് വംശീയ അധിക്ഷേപമാണെന്ന് ആരോപിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറുപടിയുമായി മന്ത്രി രംഗത്തെത്തി. കടലില്ലാത്ത മലപ്പുറത്തു നിന്ന് ആളുകള്‍ സമരത്തിന് വരുന്നതെന്തിനാണെന്നായിരുന്നു ജയരാജന്റെ ചോദ്യം.

Tags:    

Similar News