മലബാര്‍ സിമന്റ്സ് അഴിമതി; ശശീന്ദ്രന്‍റെയും മക്കളുടെയും ദുരൂഹ മരണത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ബന്ധുക്കള്‍

ശശീന്ദ്രന്‍റെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തും.

Update: 2019-01-27 02:28 GMT
Advertising

മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെയും മക്കളുടെയും ദുരൂഹ മരണത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ബന്ധുക്കള്‍. ഇതിന്‍റെ ഭാഗമായി ശശീന്ദ്രന്‍റെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തും. നിയമപോരാട്ടം തുടരാനും അനുസ്മരണയോഗം തീരുമാനിച്ചു. ശശീന്ദ്രന്‍റെ തറവാട് വീടായ പാലക്കാട് കൊല്ലംകോട് നെന്മേനിയിലാണ് 8ാമത് അനുസ്മരണയോഗം നടന്നത്.

മലബാര്‍ സിമന്‍റ്സിലെ അഴിമതി പുറത്തെത്തിച്ച ഉദ്യോഗസ്ഥനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വന്‍ വിവാദമായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ ഭരണതലത്തില്‍പോലും ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ശശീന്ദ്രന്‍റെ സഹോദരന്‍ സനല്‍കുമാര്‍ പറഞ്ഞു.

ആക്ഷന്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. വിവിധ സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്താനും അനുസ്മരണ യോഗത്തില്‍ തീരുമാനമായി. 2011ലാണ് ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം ശശീന്ദ്രന്‍റെ ഭാര്യ ടീനയും മരിച്ചു.

Tags:    

Similar News