ലോക്‌സഭാ തെരഞ്ഞടുപ്പ്; ഇടത് മുന്നണിക്ക് 12 സീറ്റിൽ വിജയസാധ്യതയെന്ന് സിപിഐ

തൃശ്ശൂരും മാവേലിക്കരയും സിപിഐക്ക് വിജയം ഉറപ്പ്

Update: 2024-05-02 13:58 GMT

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞടുപ്പിൽ കേരളത്തിൽ 12 സീറ്റിൽ വിജയസാധ്യത എന്ന് സിപിഐ വിലയിരുത്തൽ. തൃശ്ശൂരും മാവേലിക്കരയും സിപിഐക്ക് വിജയം  ഉറപ്പാണെന്നും തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. നാല് ലോക്‌സഭാ സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. വയനാട്, തൃശൂർ, മാവേലിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് അത്.

തൃശൂരിൽ വിഎസ് സുനിൽ കുമാറും മാവേലിക്കരയിൽ സിഎ അരുൺകുമാറും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ആനി രാജയ്ക്കും കഴിയും. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി വിലയിരുത്തുന്നുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിക്ക് അത്ര പ്രതീക്ഷയില്ല. സിപിഎം നടത്തിയ വിലയിരുത്തലിലും 12 ഇടത്ത് വിജയം പ്രതീക്ഷിക്കുന്നുണ്ട്.


Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News