പാലക്കാട് രാമശ്ശേരിയിൽ തലയോട്ടി കണ്ടെത്തി

കൂടുതൽ വ്യക്തതക്ക് വേണ്ടി ശാസ്രീയ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു

Update: 2024-05-02 13:07 GMT

പാലക്കാട്: പാലക്കാട് രാമശ്ശേരിയിൽ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിക്ക് സമീപം ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടത്. കഴിഞ്ഞ ദിവസം പാറമടയിൽ തലയോട്ടി കണ്ടിരുന്നു. പിന്നീട് മറ്റാരൊ ഇത് കരയിലേക്ക് എടുത്തിടുകയായിരുന്നു.

നീന്തൽ വിദഗ്ദർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. പ്രദേശത്തെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വ്യക്തതക്ക് വേണ്ടി ശാസ്രീയ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.


Full View

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News