ബജറ്റിലെ ഈ 20 കോടിയും പ്രഖ്യാപനം മാത്രമായി ഒതുങ്ങുമെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി

കഴിഞ്ഞ വർഷം ബജറ്റില്‍ പ്രഖ്യാപിച്ച തുക അർഹരായവർക്ക് ഇനിയും ലഭിച്ചിട്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പ് മരച്ചുവട്ടില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

Update: 2019-01-31 11:51 GMT
Advertising

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതബാധിതര്‍ക്ക് ബജറ്റില്‍ വകയിരുത്തിയ 20 കോടി പ്രഖ്യാപനം മാത്രമായൊതുങ്ങുമെന്ന് സമരസമിതി. കഴിഞ്ഞ വർഷം ബജറ്റില്‍ പ്രഖ്യാപിച്ച തുക അർഹരായവർക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പ് മരച്ചുവട്ടില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

20 കോടി രൂപയാണ് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക് എന്‍ഡോസൾഫാന്‍ ദുരിതബാധിതർക്കായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപയായിരുന്നു ഇത്. എന്നാല്‍ ഇത് പ്രഖ്യാപനം മാത്രമായൊതുങ്ങുകയാണെന്നും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക തന്നെ അർഹരായവർക്ക് ലഭിച്ചില്ലെന്നും സമരക്കാര്‍ പറഞ്ഞു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന എന്‍ഡോസൾഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസർക്കോട് ബസ്റ്റാന്‍ഡ് പരിസരത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസ് മാർച്ചോടെയാണ് സമരത്തിന് തുടക്കമായത്. ആവശ്യങ്ങള്‍ അംഗീകരിച്ച് തിരുവനന്തപുരത്തെ പട്ടിണി സമരം അവസാനിക്കുന്നത് വരെ ഒപ്പ്മരച്ചുവട്ടില്‍ സമരം തുടരുമെന്ന് സമരക്കാര്‍ പറ‍ഞ്ഞു

Tags:    

Similar News