65 പുനഃപരിശോധന ഹരജികള്‍; സുപ്രിം കോടതി തീരുമാനം നിര്‍ണ്ണായകം

ശബരിമലയിലെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ 5 അംഗ ഭരണഘടന ബഞ്ചിന്റെ വിധി ഭരണഘടന പരമായി നിലനില്‍ക്കില്ലെന്നാണ് പുനഃപരിശോധന ഹരജികള്‍ ഒരു പോലെ പറയുന്നത്.

Update: 2019-02-06 03:59 GMT

ശബരിമല സ്ത്രീ പ്രവേശനക്കേസില്‍ മുന്‍ കക്ഷികളായിരുന്നവരും അല്ലാത്തവരും സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ പുനപരിശോധന ഹരജികള്‍ നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ആകെയുള്ള 56 പുനഃപരിശോധന ഹരജികളും ഏറെക്കുറെ ഒരേ വാദങ്ങള്‍ തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.

Full View

ശബരിമലയിലെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ 5 അംഗ ഭരണഘടന ബഞ്ചിന്റെ വിധി ഭരണഘടന പരമായി നിലനില്‍ക്കില്ലെന്നാണ് പുനഃപരിശോധന ഹരജികള്‍ ഒരു പോലെ പറയുന്നത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയില്‍ പറഞ്ഞ കാര്യങ്ങളും ഹരജികള്‍ ചൂണ്ടിക്കട്ടുന്നു. ശബരിമലയിലെ പ്രതിഷ്ഠക്ക് നൈഷ്ഠിക ബ്രഹമചര്യമുണ്ട്. അതിന് ഭരണഘടന പരിരക്ഷയുണ്ട്. ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരം മൌലികാവകാശം ലംഘനമാണ് സ്ത്രീ പ്രവേശന വിധി. പ്രവേശനം നിഷേധിക്കപ്പെട്ട അയ്യപ്പ ഭക്തയായ ഒരു സ്ത്രീ പോലും കോടതിയെ സമീപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തുല്യതക്കുള്ള അവകാശം ലംഘിക്കപ്പെട്ടന്ന കണ്ടത്തലില്‍ പ്രശ്നങ്ങളുണ്ട്. വിധി ശബരിമല ക്ഷേത്രത്തെ മാത്രം സംബന്ധിക്കുന്ന സവിശേഷ മായ ഒന്നല്ല. കേരള ഹിന്ദു പൊതു ആരാധനാലയ നിയമത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളെയും സംബന്ധിക്കുന്നതാണ്.

Advertising
Advertising

1991ല്‍ ഹൈക്കോടതി ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കികൊണ്ട് വിധി പറഞ്ഞിട്ടുണ്ട്. അതിനെതിരെ സമര്‍പ്പിച്ച അപ്പീലായിരുന്നില്ല സുപ്രിം കോടതിയിലെ ഹരജികള്‍. പുതിയ പൊതുതാല്പര്യ ഹരജികളായിരുന്നു. തുടങ്ങി ഭരണഘടന പരവും സാങ്കേതികവുമായി വാദങ്ങള്‍ പുനഃപരിശോധന ഹരജികള്‍ മുന്നോട്ട് വയ്ക്കുന്നു. യുവതീ പ്രവേശം അനുവദിച്ചാലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും സുപ്രീം കോടതി പരിഗണിക്കേണ്ടിയിരുന്നു എന്നു ഹരജികളില്‍ പറയുന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, നായര്‍ സര്‍വ്വീസ് സൊസൈറ്റി, ചേതന കൺസെയ്ൻസ് ഫോർ വുമൺ, പീപ്പിൾ ഫോർ ധർമ്മ ,പന്തളം കൊട്ടാരം നിർവാഹക സംഘം,ശബരിമല ആചാര സംരക്ഷണ ഫോറം, അയ്യപ്പ സേവാ സമാജം തുടങ്ങി പി.സി ജോർജ് , പ്രയാർ ഗോപാല കൃഷ്‌ണൻ, രാഹുൽ ഈശ്വർ അടക്കമുള്ളവര്‍ പുനഃപരിശോധ ഹരജി സമര്‍പ്പിച്ചവരുടെ കൂട്ടത്തിലുണ്ട്.

Tags:    

Similar News