നമ്പി നാരായണന്‍റെ പിന്തുണ തേടി സി. ദിവാകരന്‍

നമ്പി നാരായണനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സി.പി.ഐ പരിഗണിച്ചിരുന്നുവെന്ന് സി. ദിവാകരന്‍

Update: 2019-03-28 13:40 GMT

തെരഞ്ഞെടുപ്പില്‍ നമ്പി നാരായണന്‍റെ പിന്തുണ തേടി തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍. നമ്പി നാരായണനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം സി.പി.ഐ പരിഗണിച്ചിരുന്നുവെന്ന വിവരം ദിവാകരന്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ തനിക്ക് ചേര്‍ന്നതല്ല രാഷ്ട്രീയമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഉച്ചയോടെയാണ് നമ്പി നാരായണന്‍റെ വീട്ടിലേക്ക് സി.ദിവാകരന്‍ എത്തിയത്. പേര് പറഞ്ഞു പരിചയപ്പെടുത്തിയതിന് ശേഷം വന്ന കാര്യം വ്യക്തമാക്കി. ഇതിനിടയിലാണ് പാര്‍ട്ടിയിലെ ചര്‍ച്ച ദിവാകരന്‍ പറഞ്ഞത്. വോട്ട് ചോദിച്ച ദിവാകരനെ വിജയാശംസ നേര്‍ന്നാണ് അദ്ദേഹം യാത്രയാക്കിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍, സന്തോഷ് പാലോട് എന്നിവരും കൂടിക്കാഴ്ചക്ക് സാക്ഷികളായി.

Full View
Tags:    

Similar News