നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നും തുടരും
ഏപ്രില്‍ നാലു വരെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം.
Update: 2019-03-29 01:25 GMT
ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നും തുടരും . പൊന്നാനി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ , മലപ്പുറം സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടയം യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തുടങ്ങിയവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പത്തനംതിട്ട മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ നാലു വരെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം. ഏപ്രിൽ 5നാണ് നാമനിർദേശ പത്രികകളുടെ സുക്ഷ്മ പരിശോധന നടക്കുക.