മോദി ഉലകം ചുറ്റും വാലിബന്‍, രാഹുലിന്റെ കാൽമുട്ടിനും നട്ടെല്ലിനും ബലം നഷ്ടപ്പെട്ടു; മോദിയെയും രാഹുലിനെയും കടന്നാക്രമിച്ച് വി.എസ്

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടത് മുന്നണിയുടെ കണ്ണും കരളുമായ വി. എസിനെ സ്വീകരിക്കാൻ എൽ.ഡി.എഫ് പ്രവർത്തകർ ഇത്തവണയും പതിവ് തെറ്റിച്ചില്ല.

Update: 2019-04-02 03:06 GMT

ഇടത് മുന്നണി ക്യാമ്പുകളിൽ ആവേശം വിതറി വി.എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. നരേന്ദ്ര മോദിയേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചാണ് വി.എസ് പ്രചരണം നടത്തുന്നത്. മോദി ഉലകം ചുറ്റും വാലിബനാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഹുലിന്റെ കാൽമുട്ടിനും നട്ടെല്ലിനും ബലം നഷ്ടപ്പെട്ടെന്നും വി.എസ് പരിഹസിച്ചു.

Full View

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടത് മുന്നണിയുടെ കണ്ണും കരളുമായ വി. എസിനെ സ്വീകരിക്കാൻ എൽ.ഡി.എഫ് പ്രവർത്തകർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രായാധിക്യമൊന്നും വി.എസിന്റെ ആവേശത്തെ കെടുത്തിയിട്ടില്ല. നീട്ടിയും കുറുക്കിയും ആദ്യ പ്രഹരം നരേന്ദ്ര മോദിക്ക്. വി.എസിന്റെ അടുത്ത ഉന്നം രാഹുൽ ഗാന്ധി ആയിരുന്നു. വരും ദിവസങ്ങളിൽ എട്ട് മണ്ഡലങ്ങളിൽ കൂടി വി.എസ് പ്രചരണത്തിന് പോകുന്നുണ്ട്. വി.എസിന്റെ പ്രചരണ വേദികളിൽ വയനാട് ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും രാഹുൽ ഗാന്ധി വരുന്ന പശ്ചാത്തലത്തിൽ വി.എസ് വയനാട് ചുരം കയറാൻ സാധ്യതയുണ്ട്.

Tags:    

Similar News