തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല

ആനയെ വിലക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് വിധി

Update: 2019-05-10 08:26 GMT
Advertising

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം എഴുന്നെള്ളിപ്പിൽ നിന്ന് വിലക്കിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെക്കേഗോപുരനട തുറക്കുന്ന ചടങ്ങില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പങ്കെടുപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആന ഉടമകളുടെ യോഗം അല്‍പസമയത്തിനകം തൃശൂരില്‍ ചേരും.

തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാൻ നീക്കമുണ്ടെന്നും ഇതു തടയണമെന്നുമാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. തൃശൂർ ജില്ലാ കളക്ടറുടെ തീരുമാനമായിരിക്കും അന്തിമമെന്ന് കോടതി വ്യക്തമാക്കി. കോടതി പറയുന്ന പോലെ ചെയ്യാമെന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ പ്രശ്നത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സർക്കാരിന് മുന്നിലെത്തുകയാണ്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കലക്ടര്‍ അധ്യക്ഷനായ സമിതി ഇന്ന് തന്നെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

Tags:    

Similar News