ട്രെയിനുകൾ 4 മണിക്കൂറായി പാതിവഴിയിൽ; പ്രതിഷേധവുമായി യാത്രക്കാർ

ജനശതാബ്ദി, പാസഞ്ചർ ട്രെയിനുകൾ അടക്കമുള്ളവയാണ് പിടിച്ചിട്ടിരിക്കുന്നത്

Update: 2024-05-08 16:55 GMT
Advertising

തിരുവനന്തപുരം: വൈദ്യുതി തകരാറിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ട് നാല് മണിക്കൂർ പിന്നിട്ടു. റെയിൽവേ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി യാത്രക്കാർ ​രം​ഗത്ത്. റെയിൽവേ അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, നിലമ്പൂർ - കോട്ടയം പാസഞ്ചർ അടക്കമുള്ള ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. വൈദ്യുതി തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി അധികൃതർ അറിയിച്ചു. മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News