'ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരും'; മന്ത്രി വി.ശിവൻകുട്ടി

ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തം

Update: 2026-03-20 05:39 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചെന്ന് നേമത്തെ ഇടതുമുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. എല്ലാവരിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു. ജനാധിപത്യ- മതേതര പ്രസ്ഥാനം ജയിച്ചുവരുമെന്നും ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് അത് വ്യക്തമെന്ന് ശിവൻകുട്ടി പറഞ്ഞു. മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന തുടർച്ചയ്ക്ക് വേണ്ടി ചടയമംഗലം മണ്ഡലത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണിയും പറഞ്ഞു. ചടയമംഗലത്തെ സമഗ്ര മേഖലകളിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞു. എൽഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും തുടർ ഭരണം ലഭിക്കുമെന്നും ചിഞ്ചുറാണി മീഡിയ വണിനോട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ തനിക്ക് ടെൻഷനൊന്നുമില്ല. ചടയമംഗലമെന്നത് ചുവന്ന മണ്ണാണ്. ഒരിക്കൽ മാത്രമാണ് നഷ്ടപ്പെട്ട് പോയത്. വലിയ വികസനമാണ് ഇവിടെ നടത്തിയതെന്നും കഴിഞ്ഞ പത്തുവർഷത്തിൽ വലിയ മാറ്റമാണ് ഉണ്ടായതെന്നും ചിഞ്ചുറാണി പ്രതികരിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News